ആമുഖം
24/12/2020-ന് പരിശീലന, വിദ്യാഭ്യാസ, വിപുലീകരണ വിഭാഗം, ലൈബ്രറി ആൻഡ് ഡോക്യുമെന്റേഷൻ വിഭാഗം, ജലവിഭവ മ്യൂസിയം എന്നിവയുടെ സംയോജനമായാണ് ട്രെയിനിങ് & ഔട്ട്റീച്ച് റിസർച്ച്  ഗ്രൂപ്പ്  (പരിശീലന വിജ്ഞാന വ്യാപന പഠന വിഭാഗം) രൂപീകരിച്ചത്. ഈ വിഭാഗത്തിന് കീഴിൽ വരുന്ന എല്ലാ സൗകര്യങ്ങളെയും അതാത് ഭാഗങ്ങളിൽ വിവരിച്ചിട്ടുണ്ട് 
ദർശനം
ജലവിഭവ പരിപാലനത്തിന്റെ എല്ലാ മേഖലകളിലെയും പരിശീലനം, വിദ്യാഭ്യാസം, വിപുലീകരണ ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്ന സി.ഡബ്ള്യു.ആർ.ഡി.എം -ന്റെ ഒരു വിഭാഗമായി പരിശീലന വിജ്ഞാന വ്യാപന പഠന വിഭാഗം പ്രവർത്തിക്കും. കൂടാതെ ഈ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ / പരിപാടികൾ ഏകോപിപ്പിക്കുന്നതിൽ ഒരു ഫെസിലിറ്റേറ്ററായി പ്രവർത്തിക്കും.
ഉദ്ദേശലക്ഷ്യങ്ങൾ 
വിവിധ ടാർഗെറ്റ് ഗ്രൂപ്പുകളുടെ / വാട്ടർ മാനേജർമാരുടെ അറിവും നൈപുണ്യവും വികസിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനവും വിദ്യാഭ്യാസവും നൽകി അവരെ ശാസ്ത്രീയമായ ജലപരിപാലനത്തിന് സജ്ജരാക്കുകയും, പ്രകൃതി വിഭവമെന്ന നിലയിൽ ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യുക.
മുഖ്യ ഗവേഷണ/പരിഗണനാ വിഷയങ്ങൾ
• മണ്ണ്-ജല സംരക്ഷണത്തിലൂടെയും നീർത്തട പരിപാലനത്തിലൂടെയും വിഭവ സംരക്ഷണം.
• മണ്ണൊലിപ്പ് വിലയിരുത്തൽ
• സൂക്ഷ്മ ജലസേചനവും സംരക്ഷിത കൃഷിയും
• ജലസേചന പദ്ധതികളുടെയും നീർത്തട വികസന പദ്ധതികളുടെയും പ്രകടന വിലയിരുത്തൽ
• ജല പരിപാലനത്തിന്  കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചും കർഷകരെ ലക്ഷ്യമാക്കിയും ഗവേഷണം
• ലൈൻ ഡിപ്പാർട്ട്മെന്റ് ജീവനക്കാരുടെ പരിശീലന ആവശ്യകത വിലയിരുത്തൽ
• ജലവിഭവ വികസനത്തിലും പരിപാലനത്തിലും സ്ത്രീകളുടെ ശാക്തീകരണം
• സേവനങ്ങളുടെ ഡിജിറ്റൈസേഷൻ
• ലൈബ്രറിയിലെ വിവര ശേഖരണവും പരിപാലനവും