ആമുഖം
1991-ലാണ് സി.ഡബ്ള്യു.ആർ.ഡി.എം കോട്ടയം ഉപകേന്ദ്രം സ്ഥാപിതമായത്. കേരളത്തിലെ പ്രധാന തണ്ണീർത്തടങ്ങളായ വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നിവയ്ക്ക് സമീപം മധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഉപകേന്ദ്രം ഈ തണ്ണീർത്തടങ്ങളുടെ ജലശാസ്ത്രവും അനുബന്ധ പ്രശ്നങ്ങളും പഠിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപെട്ടതാണ്. മുപ്പത്തിയഞ്ചോളം പദ്ധതികൾ ഉപകേന്ദ്രം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. മധ്യകേരളത്തിൽ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിന് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ എല്ലാ ഡിവിഷനുകളുമായും ഉപകേന്ദ്രം സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ജലശാസ്ത്രത്തിലും കാലാവസ്ഥാ ശാസ്ത്രത്തിലും വിദഗ്ധരായ രണ്ട് ശാസ്ത്രജ്ഞരാണ് ഗവേഷണ സംഘത്തിലുള്ളത്.
ദർശനം
കോട്ടയം സി.ഡബ്ള്യു.ആർ.ഡി.എം ഉപകേന്ദ്രം, നദികളുടെയും തണ്ണീർത്തടങ്ങളുടെയും ജലശാസ്ത്രം, കാലാവസ്ഥാ ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ മികവിന്റെ കേന്ദ്രമായിരിക്കും.
ഉദ്ദേശലക്ഷ്യങ്ങൾ
ജലശാസ്ത്രത്തിലും കാലാവസ്ഥാ ശാസ്ത്രത്തിലും ആവശ്യമായ ഗവേഷണ ഇടപെടലുകൾ നൽകിക്കൊണ്ട് ജീവിത നിലവാരം ഉയർത്താൻ.
മുഖ്യ ഗവേഷണ/പരിഗണനാ വിഷയങ്ങൾ
• നദികളുടെ ജലശാസ്ത്രം
• കാലാവസ്ഥാ വ്യതിയാന പഠനം
• തണ്ണീർത്തട ജലശാസ്ത്രം
• കാലാവസ്ഥാപഠനം