ആമുഖം

നഗര/കാർഷിക പരിസ്ഥിതി വ്യവസ്ഥകളിൽ ഭൂമിയും വെള്ളവും സുപ്രധാന ഉറവിടങ്ങളാണ്. ലാൻഡ് ആൻഡ് വാട്ടർ മാനേജ്മെന്റ് റിസർച്ച് ഗ്രൂപ്പ് (മണ്ണ് -ജല പരിപാലന ശാസ്ത്ര പഠന വിഭാഗം), കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ജലസുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഗവേഷണത്തിലും വികസനത്തിലും കൺസൾട്ടൻസി, വിപുലീകരണ പരിപാടികളിലും വളരെ ദൃശ്യമായ നേതൃത്വം നൽകുന്നു. കര, ജലം, ആവാസവ്യവസ്ഥകൾ എന്നിവയോടൊപ്പം സമൂഹത്തെയും കേന്ദ്രമാക്കി അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണം നൽകുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു.

മണ്ണും വെള്ളവും പ്രകൃതി വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, അതിനാൽ കാർഷിക ഉൽപാദനക്ഷമത നിലനിർത്തുന്നതിനും സുസ്ഥിര വികസനത്തിനും മണ്ണും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതിയിൽ, മണ്ണ് -സസ്യം -ജലം എന്ന തുടർസങ്കല്പത്തിലൂന്നിയ സുസ്ഥിരമായ ജല പരിപാലനം ലക്ഷ്യമിട്ടുള്ള ഗവേഷണത്തിലൂടെ ജല ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനും, ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജല പരിപാലനത്തിലെ വെല്ലുവിളികൾ അഭിസംബോധന ചെയ്യുന്നതിനും ആണ് ഊന്നൽ നൽകിയിരിക്കുന്നത്. സംസ്ഥാന/ദേശീയ/അന്തർദേശീയ തലങ്ങളിലെ എല്ലാ ഉപഭോക്താക്കളുടെയും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന്നായി ഗവേഷണ വികസന പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ദർശനം
മണ്ണ് /ജല വിഭവ പരിപാലനത്തിന്റെ ശാസ്ത്രീയ ധാരണകൾ  വികസിപ്പിക്കുന്നതിൽ ആഗോളതലത്തിൽ മുന്നിരയിലെത്തുക എന്നതാണ് എന്നതാണ് ലാൻഡ് ആൻഡ് വാട്ടർ മാനേജ്മെന്റ് റിസർച്ച്  ഗ്രൂപ്പ് (മണ്ണ് -ജല പരിപാലന ശാസ്ത്ര പഠന വിഭാഗം) -ന്റെ കാഴ്ചപ്പാട്.

ഉദ്ദേശലക്ഷ്യങ്ങൾ 
മണ്ണിന്റെയും ജലസ്രോതസ്സുകളുടെയും സുസ്ഥിരപരിപാലനം ഉറപ്പുവരുത്തുന്നതിനും കേരളത്തിലും രാജ്യത്തും പ്രകൃതിവിഭവങ്ങളുടെയും പരിസ്ഥിതിയുടെയുംസംരക്ഷണവും കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രായോഗികത അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ നൽകുക എന്നതാണ് ലാൻഡ് ആൻഡ് വാട്ടർ മാനേജ്മെന്റ് റിസർച്ച്  ഗ്രൂപ്പ് (മണ്ണ് -ജല പരിപാലന ശാസ്ത്ര പഠന വിഭാഗം) -ന്റെ ദൗത്യം.

മുഖ്യ ഗവേഷണ/പരിഗണനാ വിഷയങ്ങൾ
കാർഷിക മേഖലകൾ, വനഭൂമികൾ, നഗരപ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, ആഴം കുറഞ്ഞ തടാകങ്ങൾ, കായലുകൾ എന്നിവയുൾപ്പെടെ വിവിധ ആവാസവ്യവസ്ഥകളിലെ മണ്ണ്/ജല സ്രോതസ്സുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കൽ, ആവാസവ്യവസ്ഥയുടെ ഉൽപ്പാദനക്ഷമത, കാർബൺ സീക്വസ്ട്രേഷൻ, മണ്ണിന്റെ പരിപാലനം, ഹരിതഗൃഹ വാതക നിർഗ്ഗമനം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സേവനങ്ങൾ തുടങ്ങി ആത്യന്തികമായി ജല/ ഭക്ഷ്യസുരക്ഷ  ഉറപ്പാക്കാനാവശ്യമായ എല്ലാ മേഖലകളിലും ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നു.
സുസ്ഥിര പരിപാലനത്തിനായി മണ്ണ്, ജലം, കാലാവസ്ഥ, വിളകൾ, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആവശ്യമാണ്. അതിനാൽ, അഗ്രോണമി, കാർഷിക/ പരിസ്ഥിതി എഞ്ചിനീയറിംഗ്, കാർഷിക കാലാവസ്ഥാശാസ്ത്രം, സ്ഥിതിവിവരണശാസ്ത്രം, ജൈവ സാങ്കേതികവിദ്യ, പ്ലാന്റ് ഫിസിയോളജി, റിമോട്ട് സെൻസിംഗ് & ജി.ഐ.എസ്, സോയിൽ സയൻസ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 
കൂടാതെ, ജലം, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ വിഭവ പരിപാലനവുമായി ബന്ധപ്പെട്ട ഗവേഷണ വിദ്യാർത്ഥികൾക്ക് മികച്ച ഗവേഷണ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.