കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വലാശാല, കാലിക്കറ്റ് സർവ്വലാശാല, കണ്ണൂർ സർവ്വലാശാല എന്നിവയുടെ രസതന്ത്രം, ഭൗമശാസ്ത്രം, സസ്യശാസ്ത്രം പരിസ്ഥിതി ശാസ്ത്രം  എന്നീ വിഷയങ്ങളുടെ  ഗവേഷണ കേന്ദ്രമായി സി.ഡബ്ള്യു.ആർ.ഡി.എം നെ അംഗീകരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ  സ്പെഷ്യലൈസേഷൻ ഉള്ള ശാസ്ത്രജ്ഞർ മേൽപ്പറഞ്ഞ സർവ്വകലാശാലകളിൽ അംഗീകൃത സൂപ്പർവൈസിംഗ് ഗൈഡുകളാണ്.

 കൂടാതെ, എം.എസ്.സി., എം.ടെക്, എം.ഫിൽ പ്രോഗ്രാമുകളുടെ ഭാഗമായി, സയൻസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് വർക്ക് /ഇന്റേൺഷിപ്പ്/വ്യാവസായിക പരിശീലനം എന്നിവ  കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ നടത്തുന്നു. .

എം.എസ്‌സി/ എം. ടെക്  പ്രൊജക്റ്റ് വർക്ക്/ ഇന്റേൺഷിപ്പ് / വ്യാവസായിക പരിശീലനത്തിനു ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകൾ

1. എം.എസ്‌.സി/ എം. ടെക്  പ്രൊജക്റ്റ് ചെയ്യാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സ്ഥാപന മേധാവി മുഖേന എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് അപേക്ഷ നൽകണം . വിദ്യാർത്ഥികളിൽ  നിന്നു നേരിട്ടുള്ള അപേക്ഷകൾ, എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് അയച്ചിട്ടില്ലാത്ത അപേക്ഷകൾ എന്നിവ സ്വീകരിക്കുന്നതല്ല. വിശദമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, അവരുടെ മുൻ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ എന്നിവയും അപേക്ഷയോടൊപ്പം ചേർക്കണം. സി.ഡബ്ള്യു.ആർ.ഡി.എം -ൽ പ്രൊജക്റ്റ് വർക്ക് ചെയ്യുന്നതിനുള്ള  കാലാവധിയും സമയവും അപേക്ഷാ കത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

2. സി.ഡബ്ള്യു.ആർ.ഡി.എം -ൽ എം.എസ്‌സി/ എം. ടെക് പ്രബന്ധത്തിന് ഒരു വിദ്യാർത്ഥി കുറഞ്ഞത് മൂന്ന് മാസമെങ്കിലും ചെലവഴിക്കണം. സൂപ്പർവൈസറെയും ഗൈഡിനെയും സി.ഡബ്ള്യു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ നിയമിക്കുന്നതായിരിക്കും .

3. ലഭിക്കുന്ന അപേക്ഷകൾ  ഒരു വർഷത്തിൽ രണ്ടുതവണ മാത്രമേ (നവംബർ, മാർച്ച്) എക്സിക്യൂട്ടീവ് ഡയറക്ടർ രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി പരിശോധിക്കുകയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ അതത് സ്ഥാപനങ്ങൾ വഴി അറിയിക്കുന്നതായിരിക്കും.

4. ലബോറട്ടറി/അനലിറ്റിക്കൽ സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക്  12,000/- രൂപയും അല്ലാത്തവർക്ക്  10,000/- രൂപയുമാണ് പ്രൊജക്റ്റ് വർക്കിനുള്ള ഏറ്റവും കുറഞ്ഞ ഫീസ്. അധിക മാസങ്ങൾക്ക് പ്രതിമാസം 2500 രൂപ അധികമായി ഈടാക്കും. ഇന്റേൺഷിപ്പ്/ വ്യാവസായിക പരിശീലനത്തിനുള്ള ഫീസ് പ്രതിമാസം 3000 രൂപയായി നിശ്ചയിച്ചിരിക്കുന്നു. സി.ഡബ്ള്യു.ആർ.ഡി.എം -ൽ ചേരുന്ന സമയത്ത് ഫീസ് ഒറ്റത്തവണയായി അടക്കണം.

5. പ്രൊജക്റ്റ് വർക്കിനുള്ള എല്ലാ റിപ്പോർട്ടുകളും/രേഖകളും സി.ഡബ്ള്യു.ആർ.ഡി.എം-ന് പുറത്ത് പ്രിന്റ് ചെയ്യുകയും ഫോട്ടോകോപ്പി ചെയ്യുകയും വേണം.

6. ബിരുദാന്തര ബിരുദ കോഴ്‌സുകളുടെ ഭാഗമായ പ്രൊജക്റ്റ് വർക്കുകൾ മാത്രമേ സി.ഡബ്ള്യു.ആർ.ഡി.എം ൽ ചെയ്യാൻ അനുവദിക്കുകയുള്ളൂ