ആമുഖം
മലനാടിന്റെയും ഇടുക്കി, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിൽ വരുന്ന ജലശാസ്ത്രപരവും മറ്റ് അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 1991 ഫെബ്രുവരിയിൽ കോലഞ്ചേരിയിൽ സി.ഡബ്ള്യു.ആർ.ഡി.എം ഉപകേന്ദ്രം ആരംഭിച്ചു. സ്ഥലപരിമിതി കാരണം ഈ ഓഫീസ് 1991 സെപ്റ്റംബറിൽ മൂവാറ്റുപുഴയിലേക്ക് മാറ്റി. 1992 ഏപ്രിലിൽ കൂത്താട്ടുകുളം ഗവ. കോളേജിന് സമീപത്തായി മണിമലക്കുന്നിൽ ഓഫീസിനായി സ്ഥിരം സ്ഥലം കണ്ടെത്തി, 1996 ഫെബ്രുവരിയിൽ സ്വന്തം കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഒരു ശാസ്ത്രജ്ഞ, ഒരു ടെക്നിക്കൽ അസിസ്റ്റന്റ്, ഒരു പ്രോജക്ട് സ്റ്റാഫ്, ഒരു കാഷ്വൽ ലേബർ എന്നിങ്ങനെയാണ് നിലവിലെ സ്റ്റാഫ് തസ്തിക.
ദർശനം
പ്രാദേശികമായ ജലസ്രോതസ്സുകളുടെ സുസ്ഥിരമായ ഉപയോഗത്തിനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കുക
ഉദ്ദേശലക്ഷ്യങ്ങൾ
ഉപരിതല ജല- ജലശാസ്ത്ര മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തി ഗവേഷണ-വികസന വിവരങ്ങൾ ലഭ്യമാക്കുക.
മുഖ്യ ഗവേഷണ/പരിഗണനാ വിഷയങ്ങൾ
• ജലവിഭവ വികസനവും പരിപാലനവും
• ഉപരിതല ജലശാസ്ത്രം
• ജലശാസ്ത്രത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ
• ജലപരിപാലനത്തിൽ ജി.ഐ.എസ്-ന്റെ ഉപയോഗം
പ്രധാന പ്രവർത്തനങ്ങൾ
• ഗവേഷണ പദ്ധതികൾ നടപ്പിലാക്കാൻ
•ജലവിഭവ രിപാലനത്തിലും കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലും പരിശീലനം നൽകുന്നതിന്
• ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രൊജക്റ്റ് വർക്കിന് മാർഗനിർദേശം നൽകുന്നതിന്
പരിശീലന കോഴ്സുകൾ
• നദീതടങ്ങളിലെ ജലലഭ്യത കണക്കാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളിൽ പരിശീലനം.
• ക്യു -ജി.ഐ.എസ്, ക്യു-സ്വാറ്റ് എന്നിവയിലേക്കുള്ള ആമുഖത്തെക്കുറിച്ചുള്ള പരിശീലനം