ആമുഖം
നെയ്യാറ്റിൻകരയിലെ സി.ഡബ്ള്യു.ആർ.ഡി.എം ഉപകേന്ദ്രം 1993-ൽ പ്രവർത്തനം ആരംഭിച്ചു. ജലവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ,പ്രധാനമായും കാർഷിക ജലപരിപാലനം, ജലഗുണനിലവാരം, ജലവിനിയോഗം തുടങ്ങിയവയിൽ  ഉപകേന്ദ്രം ഗവേഷണം നടത്തുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കാർഷിക ജലത്തിന്റെ ഉൽപ്പാദനക്ഷമതയും ജലവിനിയോഗ കാര്യക്ഷമതയും സംബന്ധിച്ച പ്രാദേശികമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇടത്തരം, ചെറുകിട ജലസേചന പദ്ധതികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് അവയുടെ പ്രകടനം വിലയിരുത്തുന്നതിൽ കേന്ദ്രത്തിന് വൈദഗ്ധ്യമുണ്ട്. കാലാവസ്ഥ  മാറ്റത്തിന്റെ സ്വാധീനം  ജലസ്രോതസ്സുകളിൽ കുറയ്ക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനഫലമായി ഭാവിയിൽ ഉണ്ടാകാവുന്ന വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ, തീരദേശ ജില്ലകളിലെ ജലത്തിന്റെ ഗുണനിലവാരം, മലിനീകരണം കുറയ്ക്കൽ എന്നിവയാണ് കേന്ദ്രം പ്രധാനമായും ഉൾപ്പെട്ടിട്ടുള്ള മേഖലകൾ. 
തലസ്ഥാന നഗരത്തിന് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥാനം കൊണ്ട്, മറ്റ് സർക്കാർ വകുപ്പുകളുമായി സി.ഡബ്ള്യു.ആർ.ഡി.എം-നെ   ബന്ധപ്പെടുത്തുന്ന കണ്ണിയായും  ഉപകേന്ദ്രം പ്രവർത്തിക്കുന്നു.
ദർശനം
തെക്കൻ കേരളത്തിൽ   നിർണായകമായ ജല പരിപാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സുസ്ഥിരവും- ശാസ്ത്രീയവും  സമൂഹത്തിനു സ്വീകാര്യവുമായ പരിഹാരങ്ങൾ പ്രദാനം ചെയ്യുന്ന ഗവേഷണ വൈദഗ്ധ്യത്തിന്റെ കേന്ദ്രമാകുക.
ഉദ്ദേശലക്ഷ്യങ്ങൾ 
ജലസ്രോതസ്സുകളുടെ ഫലപ്രദമായ വികസനം, സംരക്ഷണം, പരിപാലനം എന്നിവയിൽ തീരുമാനമെടുക്കുന്നവർക്ക് തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് സഹായിക്കുന്ന തരത്തിൽ  വ്യത്യസ്ത വിഷയങ്ങളിൽ സംയോജിപ്പിച്ചു ഗവേഷണ/വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. 
മുഖ്യ ഗവേഷണ/പരിഗണനാ വിഷയങ്ങൾ
• ജലസേചന പരിപാലനം
• ജലഗുണനിലവാര  മോഡലിംഗും വിശകലനവും
•കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വിലയിരുത്തലും പൊരുത്തപ്പെടുത്തലും
• ജല ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ
• ശേഷി വികസനം